ന്യൂഡല്‍ഹി: ഹൈക്കോടതി ഉത്തരവിനെതിരെ അനാവശ്യമായി സുപ്രീം കോടതിയെ സമീപിച്ചതിനു കേരള സര്‍ക്കാരിന് അരലക്ഷം രൂപ പിഴ. മണ്ണാര്‍കാട് പൊട്ടാശേരിയില്‍ വനഭൂമി തിരിച്ചുപിടിക്കുന്നത് സംബന്ധിച്ച കേസില്‍ നടപടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ താല്‍ക്കാലിക ഉത്തരവ് പോലും അനുസരിക്കാന്‍ സര്‍ക്കാരിന് എന്താണ് തടസമെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഈ പ്രവണത അവസാനിപ്പിക്കേണ്ടതാണെന്നും കോടതി നിര്‍ദേശം നല്‍കി.












