കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് നേടി.
കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും ഓരോ സിറ്റിങ് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.
കലിയഗഞ്ച്, ഖരഗ്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഖരഗ്പുര്‍ ബിജെപിയുടേയും കലിയഗഞ്ച് കോണ്‍ഗ്രസിന്റേയും സിറ്റിങ് സീറ്റാണ്. കരിംപുര്‍ തൃണമൂലിന്റെയും.
കലിയഗഞ്ചില്‍ തൃണമൂലിന്റെ തപന്‍ ദേവ് സിന്‍ഹ 2304 വോട്ടുകള്‍ക്കാണ് ജയിച്ചത്. ഇവിടെ ബിജെപിയാണ് രണ്ടാമത്. കരിംപുറില്‍ 23650 വോട്ടുകള്‍ക്കും ഖരഗ്പുര്‍ സദറില്‍ 20788 വോട്ടുകള്‍ക്കും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചു.
ഉത്തരാഖണ്ഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ബിജെപിയുടെ സിറ്റിങ് സീറ്റായ പിത്തോര്‍ഗഢില്‍ കോണ്‍ഗ്രസിന്റെ അഞ്ജു ലൂന്തിയെ 3267 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ചന്ദ്രപാന്ത് പരാജയപ്പെടുത്തി.













