തൃശൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭ ശബരിമല തീര്‍ഥാടകര്‍ക്കായി അയ്യപ്പവിശ്രമകേന്ദ്രം തുറന്നു. ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കെ നടയില്‍ ഒരുക്കിയ അയ്യപ്പവിശ്രമകേന്ദ്രത്തിന്റെയും അന്നദാനത്തിന്റെയും ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെ ആര്‍ജൈത്രന്‍ നിര്‍വ്വഹിച്ചു.
ഉച്ചയ്ക്കും രാത്രിയിലും വിശ്രമകേന്ദ്രത്തില്‍ അയ്യപ്പഭക്തന്‍മാര്‍ക്ക് ഭക്ഷണം നല്‍കും. കുടിവെള്ളം, വിരിവെക്കാനുള്ള സൗകര്യം, പ്രാഥമിക ചികിത്സ, ആംബുലന്‍സ് എന്നീ സൗകര്യങ്ങളും കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വൈസ് ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ കെ എസ് കൈസാബ്, പ്രൊഫ. പി വി ആശാലത, ദേവസ്വം മേനേജര്‍ യഹുല്‍ദാസ്, പട്ടാര്യസമാജം സെക്രട്ടറി വി. ഉണ്ണികൃഷ്ണന്‍, അയ്യപ്പസേവാസംഘം പ്രസിഡണ്ട് ഗോപാലകൃഷ്ണ പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post