തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 12 കോടി രൂപ ഒന്നാം സമ്മാനമുള്ള ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ 2019-20 ന്റെ ടിക്കറ്റ് മേയര്‍ കെ. ശ്രീകുമാര്‍ പ്രകാശനം ചെയ്തു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് പി.ആര് ജയപ്രകാശ് ടിക്കറ്റ് ഏറ്റുവാങ്ങി. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അമിത് മീണ, ജോയിന്റ് ഡയറക്ടര്‍ എം.ആര്. സുധ, ബോര്‍ഡ് ചെയര്മാന് പി.ആര്. ജയപ്രകാശ് എന്നിവര്‍ ആദ്യ വില്പന നിര്‍വഹിച്ചു.
300 രൂപ ടിക്കറ്റ് വിലയുള്ള ബമ്പര്‍ 2020 ഫെബ്രുവരി 10ന് നറുക്കെടുക്കും. 12 കോടി രൂപ ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി 50 ലക്ഷം വീതം 10 പേര്‍ക്കായി അഞ്ചു കോടി രൂപയും മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 10 പേര്‍ക്ക് ഒരു കോടി രൂപയും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 20 പേര്‍ക്ക് ഒരു കോടി രൂപയും ലഭിക്കും. സമ്മാനമായി അവസാന അഞ്ചക്കത്തിന് ഒരു ലക്ഷം രൂപ വീതം ലഭിക്കും.
Discussion about this post