ന്യൂദല്‍ഹി: മുസാഫര്‍ സ്വദേശി ശിവാംഗി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റായി. കൊച്ചി നാവികസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ എ കെ ചൗല ശിവാംഗിക്ക് യുദ്ധവിമാനം പറത്താനുള്ള അനുമതി നല്‍കികൊണ്ടുള്ള പത്രം കൈമാറി.
രണ്ട് ഘട്ടങ്ങളായി ഒരുവര്‍ഷം നീണ്ട കഠിന പരിശീലനത്തിലൂടെയാണ് ശിവാംഗി തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത്. അടുത്തമാസത്തോടുകൂടി രണ്ടു വനിതകള്‍ കൂടി നാവിക സേനയുടെ പൈലറ്റുമാരായി ചുമതലയേല്‍ക്കുമെന്ന് വൈസ് അഡ്മിറല്‍ എ കെ ചൗള പറഞ്ഞു.
Discussion about this post