Monday, November 17, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നല്ല സിനിമയാകണം യുവതലമുറയുടെ ലഹരി: മുഖ്യമന്ത്രി

by Punnyabhumi Desk
Dec 7, 2019, 05:28 pm IST
in കേരളം

തിരുവനന്തപുരം: പുതിയ സാങ്കേതിക വിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തി നല്ല സിനിമകളെടുക്കാന്‍ പുതുതലമുറ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇരുപത്തിനാലാമത് കേരള രാജ്യാന്തരചലച്ചിത്രമേള നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രമേയത്തിലും സാങ്കേതികതയിലും മലയാള സിനിമ ഇപ്പോള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. നല്ല സിനിമകള്‍ പ്രദര്‍ശന വിജയം നേടുന്നത് ഉന്നത ആസ്വാദന നിലവാരത്തെയാണ് വെളിവാക്കുന്നത്. പ്രേക്ഷകന്റെ രാഷ്ട്രീയ ബോധത്തെ പുരോഗമനപരമായി മുന്നോട്ടു നയിക്കാന്‍ സിനിമയ്ക്കാവും. സഹജീവികളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും നേരില്‍ കണ്ടറിയാനുള്ള അവസരമാണ് ചലച്ചിത്രമേള. ഇതൊരു സാംസ്‌കാരിക പ്രതിരോധ പരിപാടി കൂടിയാണ്.

കേരള രാജ്യാന്തര ചലച്ചിത്രമേള വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന മേളയാണെന്ന പ്രത്യേകതയുണ്ട്. ഇവിടെ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ക്കാണ് പ്രാധാന്യം. ആസ്വാദന, വിനോദ മൂല്യങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുകയും രാഷ്ട്രീയത്തെ പൂര്‍ണമായി അവഗണിക്കുകയും ചെയ്യുന്ന മറ്റു മേളകളില്‍ നിന്ന് കേരളത്തിലെ ചലച്ചിത്രമേള വ്യത്യസ്തമാവുന്നത് ഈ നിലപാടു കൊണ്ടാണ്. വിദേശങ്ങളിലെ മുന്‍നിര ചലച്ചിത്ര മേളകളില്‍ മലയാള സിനിമകള്‍ അംഗീകാരം നേടുന്നുണ്ട്. ഗോവ ചലച്ചിത്ര മേളയില്‍ കഴിഞ്ഞ മൂന്നു തവണയായി മലയാള സിനിമകള്‍ ഉന്നത പുരസ്‌കാരങ്ങള്‍ നേടുന്നു. ഐ. എഫ്. എഫ്. കെയിലെ ഗുണപരമായ മാറ്റങ്ങള്‍ മലയാള സിനിമയെ അടിമുടി മാറ്റിയിട്ടുണ്ട്. വ്യത്യസ്ത പ്രമേയങ്ങളിലുള്ള നിരവധി സിനിമകള്‍ തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശന വിജയം നേടുന്നു. അറുപതുകളിലെയും എഴുപതുകളിലെയും കേരളീയ സ്ത്രീയുടെ ജീവിത അവസ്ഥ സവിശേഷമായ ഭാവാദികളോടെ തിരശീലയില്‍ അവതരിപ്പിച്ച നടിയാണ് മുഖ്യാതിഥിയായെത്തിയ ശാരദയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മലയാള സിനിമയുടെ നാള്‍വഴികള്‍ എന്ന ഗ്രന്ഥത്തിന്റെ ആദ്യ വോള്യം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെ. ടി. ഡി. എഫ്. സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ ഏറ്റുവാങ്ങി. സിനിമ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്തു തുടങ്ങിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ അഭിപ്രായപ്പെട്ടു. പുതിയ അഞ്ച് തിയേറ്ററുകളുടെ നിര്‍മാണം കെ. ടി. ഡി. എഫ്. സി ആരംഭിച്ചിട്ടുണ്ട്. വനിതാ സംവിധായകര്‍ക്ക് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. സിനിമ മേഖലയിലെ സമഗ്ര നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തുടക്കമിട്ടതായി അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി. കെ. പ്രശാന്ത് എം. എല്‍. എ, മേയര്‍ കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമല്‍, കെ. ടി. ഡി. സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീന പോള്‍, ജൂറി ചെയര്‍മാന്‍ ഖൈരി ബഷാര എന്നിവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കരുത്തുറ്റ മുന്നേറ്റം

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: യുഎപിഎ വകുപ്പ് ചുമത്തി കേസെടുത്തു

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies