Saturday, November 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കേരളബാങ്കിലൂടെ ഉയരാന്‍ പോകുന്നത് അനന്തസാധ്യത- മുഖ്യമന്ത്രി

*കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചു

by Punnyabhumi Desk
Dec 7, 2019, 06:06 pm IST
in കേരളം

തിരുവനന്തപുരം: കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാന്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രബലമായ ജില്ലാ ബാങ്കുകള്‍ ഒന്നാകുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ബാങ്കായി മാറാന്‍ ഇനി ഏതാനും നാളുകള്‍ കൂടി മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിലൂടെ ഒരു ശതമാനമെങ്കിലും കുറഞ്ഞ പലിശയ്ക്ക് കൃഷിക്കാര്‍ക്ക് വായ്പ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അത്രത്തോളം വിപുലമായ സാധ്യതകളാണുള്ളത്. ഒന്നാകുമ്പോള്‍ ആര്‍ക്കും മാറിനില്‍ക്കാന്‍ കഴിയില്ല. കേരളത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും ബാധകമായ ബാങ്കായി കേരള ബാങ്ക് മാറും. എല്ലാഘട്ടത്തിലും നല്ലതിന്റെ കൂടെ നില്‍ക്കാന്‍ കേരളത്തിലെ സഹകാരികള്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ എന്‍.ആര്‍.ഐ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതിക്കായി അപേക്ഷ റിസര്‍വ് ബാങ്കിന് നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ള മലയാളികള്‍ക്ക് ഇടപാട് നടത്താനും പണമയക്കാനുമുള്ള സൗകര്യവും ഏര്‍പ്പെടുത്താന്‍ ശ്രമിക്കും.
ഏകീകൃത കോര്‍ ബാങ്കിംഗ് കേരള ബാങ്കിന്റെ ഭാഗമായി ഏര്‍പ്പെടുത്തും. പ്രാഥമിക സര്‍വീസ് ബാങ്കുകളെ കേരള ബാങ്കിന്റെ ടച്ച് പോയന്റുകളാക്കും. അവര്‍ക്കും എല്ലാ ആധുനിക സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ളവര്‍ ബാങ്കിംഗ് ഇടപാട് നടത്തുന്നവരാണ്. ബാങ്കിംഗ് ഇടപാട് ജനകീയമാക്കിയത് സഹകരണമേഖലയും സഹകരണ ബാങ്കുകളുമാണ്. സഹകരണ ബാങ്കുകളുടെ കരുത്ത് നാടാകെ വ്യാപിച്ചുകിടക്കുന്ന സര്‍വീസ് സഹകരണ ബാങ്കുകളാണ്. വലിയ നിക്ഷേപം, വായ്പാ ഇടപാട്, കൃഷിക്കാരെ ഫലപ്രദമായി സഹായിക്കല്‍ ഒക്കെ ഈ മേഖലയുടെ മുഖമുദ്രയാണ്. ഈ കരുത്തുമായാണ് ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ശക്തമായി പ്രവര്‍ത്തിച്ചുവന്നത്.

സഹകരണമേഖല പ്രധാനമായി ലക്ഷ്യമിട്ടത് കൃഷിക്കാരെ സഹായിക്കലാണ്. കേരളത്തിലെ സഹകരണമേഖലയുടെ ശക്തി കാരണം ഒരു ഘട്ടത്തില്‍ നബാര്‍ഡിന്റെ പണം കൈപ്പറ്റാതെ പോലും കര്‍ഷകര്‍ക്ക് വായ്പ നല്‍കാനായി. കാര്‍ഷിക വായ്പ രംഗത്തുനിന്ന് സംഘങ്ങള്‍ വ്യതിചലിക്കരുത്. വിവിധ മേഖലകളില്‍ സഹകരണമേഖല അനേകം സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഒരു കുടുംബത്തിന് ആവശ്യമായ ഏതുകാര്യവും നിര്‍വഹിച്ചുനല്‍കാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയുന്നുണ്ട്. കാലാനുസൃതമായ മാറ്റം ഓരോഘട്ടത്തിലും ഈരംഗത്ത് ഉണ്ടായിട്ടുണ്ട്. കൃഷിക്കാര്‍ക്ക് മാത്രമല്ല, ചെറുകിട കച്ചവടക്കാര്‍ക്കും വായ്പ നല്‍കാനായിട്ടുണ്ട്.

സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ ഇത്രയും ശക്തമായ സ്ഥിതി നിലനില്‍ക്കുമ്പോള്‍ തന്നെ, ആ സ്ഥാപനം നിലനില്‍ക്കുന്ന പ്രദേശത്തിലെ തദ്ദേശസ്ഥാപനത്തിന്റെ ധനകാര്യ ഇടപാട് നടത്താനുള്ള സ്ഥാപനമായി മാറണം. ആ നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല. ഒരു പഞ്ചായത്ത് അതിര്‍ത്തിയിലെ സ്ഥാപനങ്ങള്‍ ഒന്നായി കരുത്തുള്ളതായി മാറാനുള്ള സാധ്യത ചിന്തിക്കണം. സഹകരണരംഗത്ത് അഴിമതി ഒരുതലത്തിലും അനുവദിക്കാനാവില്ല. വിവിധ പരിശോധനാഘട്ടങ്ങളില്‍ കുറ്റമറ്റനിലയില്‍ ഉയര്‍ന്നുനില്‍ക്കാനാകണം.

കേരള ബാങ്കില്‍നിന്ന് തെറ്റിദ്ധാരണമൂലം മാറി നില്‍ക്കുന്നവര്‍ക്ക് ഏതു സമയത്തും സംശയം ദൂരികരിച്ച് കടന്നുവരാമെന്നും സഹകരണമന്ത്രിയോടോ മുഖ്യമന്ത്രിയോടോ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെക്കൂടി കേരള ബാങ്കില്‍ ചേര്‍ക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ബാങ്ക് ജീവനക്കാര്‍ സമര്‍പ്പിച്ച നിവേദനവും മുഖ്യമന്ത്രി ഏറ്റുവാങ്ങി.

ചടങ്ങില്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്നും അമിതമായ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies