കൊച്ചി: സംവരണ സീറ്റായ മാവേലിക്കരയില്‍ നിന്നു യുഡിഎഫ് സ്‌ഥാനാര്‍ഥിയായി വിജയിച്ച ലോക്‌സഭാംഗം കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. സംവരണ മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയാകാന്‍ സുരേഷ് യോഗ്യനല്ലെന്നാണ് കോടതി വിധി. മാവേലിക്കരയില്‍ കൊടിക്കുന്നിലിന്റെ എതിര്‍സ്‌ഥാനാര്‍ഥിയായിരുന്ന ആര്‍.എസ്. അനില്‍കുമാറും മറ്റു രണ്ടു പേരും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച് ജസ്‌റ്റിസ് ശശിധരന്‍ നമ്പ്യാരാണ് വിധി പ്രഖ്യാപിച്ചത്.
കൊടിക്കുന്നില്‍ സുരേഷിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. പരിവര്‍ത്തിത ക്രൈസ്‌തവ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നും ഉത്തരവിലുണ്ട്. പരിവര്‍ത്തിത ക്രിസ്‌ത്യന്‍ വിഭാഗക്കാരാണ് മാതാപിതാക്കളെന്നതിനാല്‍ കൊടിക്കുന്നിലിനെതിരായ ഹര്‍ജിക്ക് ന്യായീകരണമുണ്ട്. – കോടതി വ്യക്‌തമാക്കി. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ഇതു സംബന്ധിച്ച് കേസ് നല്‍കിയിരുന്നെങ്കിലും സ്‌ഥാനാര്‍ഥികളുടെ സമുദായം സംബന്ധിച്ച് ആക്ഷേപമുണ്ടെങ്കില്‍ മറ്റു സ്‌ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു റിട്ടേണിങ് ഓഫിസര്‍ മുന്‍പാകെ പരാതി ഉന്നയിക്കാവുന്നതും ഓഫിസര്‍ക്ക് അതു പരിഗണിച്ചു തീരുമാനമെടുക്കാവുന്നതുമാണെന്നു വ്യക്‌തമാക്കി അന്ന് ആ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു.
പട്ടികജാതിയില്‍പ്പെട്ട `ഹിന്ദു ചേരമര്‍ അംഗമാണെന്നു കൊടിക്കുന്നില്‍ അവകാശപ്പെടുന്നതു ശരിയല്ലെന്ന് ആരോപിച്ചാണ് എതിര്‍സ്‌ഥാനാര്‍ഥിയായിരുന്ന ആര്‍.എസ്. അനില്‍ കോടതിയിലെത്തിയത്. `ക്രിസ്‌ത്യന്‍ ചേരമര്‍ വിഭാഗക്കാരായ മാതാപിതാക്കളില്‍ ജനിച്ച കൊടിക്കുന്നിലിനു പട്ടികജാതിയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും മല്‍സരത്തിന് അയോഗ്യനാണെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞത്.
Discussion about this post