തിരുവനന്തപുരം: പി.എസ്.സി 107 പുതിയ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. വനിതാ ശിശുക്ഷേമ വികസന വകുപ്പില്‍ ഐഡിഎസ് സൂപ്പര്‍വൈസര്‍, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ജൂനിയര്‍ കോ ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍, ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്ജന്/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, പൊലീസ് വകുപ്പില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, മെഡിക്കല്‍ വിദ്യഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ പീഡിയാട്രിക് നെഫ്രോളജി, ലക്ചര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഡെമോഗ്രാഫി, ഫാര്‍മസിസ്റ്റ് ഗ്രേഡ് 2, മെഡിക്കല്‍ ഫോട്ടോഗ്രാഫര്‍, സീമാന്‍, ആയുര്‍വേദ കോളേജില്‍ നഴ്സ് ഗ്രേഡ് 2, ജലഗതാഗത വകുപ്പില്‍ കാര്‍പെന്റര്‍, അഗ്രോമെഷിനറി കോര്‍പ്പറേഷനില്‍ പെയിന്റര്‍, ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ ഇലക്ട്രീഷ്യന് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ജോഗ്രഫി, ഫിസിക്സ്, കെമിസ്ട്രി, കൊമേഴ്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് എന്നിവയുള്‍പ്പെടെ 26 വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, എന്‍സിസി/സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് 2 എന്നീ വകുപ്പുകളിലും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
Discussion about this post