Sunday, June 22, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

സന്നിധാനത്തിന്റെ സുരക്ഷയ്ക്ക് അത്യന്താധുനിക സംവിധാനങ്ങള്‍

by Punnyabhumi Desk
Dec 20, 2019, 03:56 pm IST
in കേരളം

പമ്പ: അതീവ സുരക്ഷാ മേഖലയായ ശബരിമലയുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അത്യന്താധുനിക യന്ത്ര സാമഗ്രികളും പരിശീലനം നേടിയ സേനാംഗങ്ങളുമായി നിതാന്ത ജാഗ്രതയിലാണ് സന്നിധാനത്തെ ബോംബ് സ്‌ക്വാഡ്. അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത മൂന്നരക്കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങളാണ് സംസ്ഥാന പോലീസ് വകുപ്പ് ശബരിമലയില്‍ ഉപയോഗിക്കുന്നത്.

നിലയ്ക്കല്‍, പമ്പ, സന്നിധാനം തുടങ്ങി തീര്‍ത്ഥാടന പാതയിലെങ്ങും അതീവ ജാഗരൂകരായി പോലീസിന്റെ സുരക്ഷാ ഭടന്മാരുണ്ട്. പ്ലാപ്പള്ളിയിലും നിലയ്ക്കലിലും ട്രോളി മിറര്‍ പോലുള്ള സാങ്കേതിക സംവിധാനങ്ങളുപയോഗിച്ചാണ് വാഹന പരിശോധന. പമ്പാ ഗണപതി ക്ഷേത്രത്തിന്റെ പടി കയറാന്‍ തുടങ്ങുന്നിടത്തു തന്നെ ഭക്തജനങ്ങളെ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കും. ബോഡി ചെക്കിംഗ്, ഗാര്‍ഡ് റൂം, ബാഗേജ് സ്‌കാനര്‍ എന്നീ പരിശോധനകള്‍ക്ക് ശേഷമേ ഭക്തര്‍ക്ക് കടന്നു പോകാനാവൂ. നീലിമലയിലും മരക്കൂട്ടത്തും വീണ്ടും പരിശോധനയുണ്ടാവും. നടപ്പന്തലിലെത്തിയാല്‍ അവിടെയും ബാഗേജ്, ബോഡി ചെക്കിംഗ് ഉണ്ട്. പുല്ലുമേട് വഴിവരുന്നവര്‍ക്ക് പാണ്ടിത്താവളത്തും വാവരുടെ നടയിലും പരിശോധനാ വിധേയരാവേണ്ടതുണ്ട്.

ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, മൈന്‍ സ്വീപ്പര്‍, എക്സ്പ്ലോസീവ് ഡിറ്റക്ടര്‍, പോര്‍ട്ടബിള്‍ എക്സ് റേ മെഷീന്‍, തെര്‍മല്‍ ഇമേജിംഗ് ക്യാമറ, എക്സ് റേ ബാഗേജ് സ്‌കാനര്‍, നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടര്‍, ബോംബ് സ്യൂട്ട്, എക്സ്റ്റഷന്‍ മിറര്‍, റിയല്‍ ടൈം വ്യൂയിംഗ് സിസ്റ്റം, ഒരു കിലോ മീറ്ററോളം വെളിച്ചം പ്രസരിപ്പിക്കുന്ന കമാന്‍ഡോ ടോര്‍ച്ചുകള്‍ തുടങ്ങി അത്യന്താധുനിക സംവിധാനങ്ങളാണ് പോലീസ് വകുപ്പ് ശബരിമലയുടെ സുരക്ഷിതത്വത്തിന് മാത്രമായി ഉപയോഗിക്കുന്നത്.

എട്ടു മുതല്‍ പത്തുലക്ഷം രൂപ വരെയാണ് മൈന്‍ സ്വീപ്പറിന്റെ വില. എവിടെയെങ്കിലും സ്ഥോടനം നടന്നാല്‍ ഏത് സ്ഫോടക വസ്തുവാണെന്ന് കണ്ടെത്തുന്നതിനുള്ള ഉപകരണമാണ് എക്സ്പ്ലോസീവ് ഡിറ്റക്ടര്‍. എവിടെയെങ്കിലും സ്ഫോടക വസ്തുവിന്റെ സാന്നിധ്യം അറിഞ്ഞാല്‍ അതിനെ സ്‌കാന്‍ ചെയ്ത് ഫ്യൂസ് കണ്ടെത്തി നിര്‍വീര്യമാക്കുന്ന ഉപകരണമാണ് പോര്‍ട്ടബ്ള്‍ എക്സ് റേ മെഷീന്‍. ദൂരെയിരുന്ന് വയര്‍ കട്ട് ചെയ്യാവുന്ന റിമോട്ട് വയര്‍ കട്ടറുമുണ്ട്.

രാത്രിയായാലും പകലായാലും മറഞ്ഞു നില്‍ക്കുന്ന അക്രമിയുടെ താപം സ്വാംശീകരിച്ച് ചിത്രമെടുക്കുന്ന ക്യാമറയാണ് തെര്‍മല്‍ ഇമേജിംഗ് ക്യാമറ. വൈദ്യുതി വിതരണ സംവിധാനത്തിലൂടെ ആസൂത്രണം ചെയ്യപ്പെട്ടേക്കാവുന്ന സ്ഫോടനങ്ങള്‍ മുന്‍കൂട്ടി കണ്ടു പിടിക്കുന്നതിനാണ് നോണ്‍ ലീനിയര്‍ ജംഗ്ഷന്‍ ഡിറ്റക്ടര്‍ ഉപയോഗിക്കുന്നത്. സെമി കണ്ടക്ടറുകളുടെ സാന്നിധ്യം കണ്ടുപിടിക്കാനും ഇതുപയോഗിക്കാം.

ബോംബ് സ്യൂട്ടിന് 110 കിലോഗ്രാം ഭാരം വരും. ഹെല്‍മറ്റ്, കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ എന്നിവ ഇതിനൊപ്പമുണ്ടാകും. ബോംബ് നീക്കം ചെയ്യേണ്ടി വരുമ്പോള്‍ ബോംബിനടുത്ത് പോകുന്നയാള്‍ ധരിക്കുന്നതാണിത്. ഈ ഉപകരണങ്ങളുമായി ശബരിമലയുടെ മുക്കിലും മൂലയിലും സേനാംഗങ്ങള്‍ 24 മണിക്കൂറും റാന്‍ഡം പട്രോളിംഗ് നടത്തുന്നുണ്ട്. എക്സ്പ്ലോസീവ് രംഗത്ത് പ്രത്യേക പരിശീലനം നേടിയ പോലീസ് സേനാംഗങ്ങളാണ് ശബരിമലയില്‍ ഡ്യൂട്ടിക്ക് നിയുക്തരായിട്ടുള്ളവരെല്ലാം. കേരളത്തിലും കേരളത്തിനു പുറത്തും പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധരാണിവര്‍.

പത്തനംതിട്ട എസ്.പിയുടെ കസ്റ്റഡിയിലാണ് ഈ ഉപകരണങ്ങള്‍. സന്നിധാനം, നില്ക്കല്‍, പമ്പ എന്നീ മൂന്ന് സ്റ്റോറുകളുടെ ചുമതല സബ് ഇന്‍സ്പെക്ടര്‍ ഹരികുമാറിനാണ്. ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ റിപ്പയര്‍ ചെയ്യാന്‍ അറിവുള്ള ടെക്നിഷ്യന്‍മാരും സംഘത്തിലുണ്ട്. മണ്ഡല, മകരവിളക്ക് സീസണ്‍ കഴിഞ്ഞാലും ഈ ഉപകരണങ്ങള്‍ ശബരിമലയുടെ സുരക്ഷയ്ക്കായി ഉപയോഗിക്കുമെന്ന് സബ് ഇന്‍സ്പെക്ടര്‍ ഹരികുമാര്‍ പറഞ്ഞു.

ShareTweetSend

Related News

കേരളം

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കേരളം

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

കേരളം

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

Discussion about this post

പുതിയ വാർത്തകൾ

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ ജൂണ്‍ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ടെണ്ണല്‍ ജൂണ്‍ 23ന്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും

പിണറായി വിജയന് പിറന്നാളാശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാലവര്‍ഷം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies