കൊളമ്പോ: കനത്ത മഴയില്‍ ശ്രീലങ്കയില്‍ ജനജീവിതം താറുമാറായി. ഇതുവരെ രണ്ടുപേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ഏതാണ്ട് 1500 വീടുകള്‍ നശിച്ചു.
പൊളന്നറുവ, അനുരാധപുര എന്നിവിടങ്ങളിലാണ് ഏറ്റവും അധികം നാശനഷ്ടമുണ്ടായത്. ഈ സ്ഥലങ്ങള്‍ രാഷ്ട്രപതി ഗോതബയ രാജപക്സെ സന്ദര്‍ശിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ദുരിതബാധിതര്‍ക്ക് അടിയന്തരസഹായം നല്കാന് അദ്ദേഹം നിര്‍ദേശം നല്കി.
Discussion about this post