കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണം മികച്ചരീതിയില്‍ മാതൃകാപരമായാണ് നടപ്പാക്കുന്നതെന്ന് തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പിള്ളി പറഞ്ഞു. ഗാന്ധിയന്‍ തത്ത്വങ്ങളിലൂന്നി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് എല്ലാവിധ സഹായങ്ങളും സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ഐ.എസ്.ഒ സര്ട്ടിഫിക്കേഷന് പ്രഖ്യാപനവും സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്റെറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
3.50 ലക്ഷം രൂപ ചെലവില്‍ സജ്ജീകരിച്ച സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ സെന്റെര് പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിവിധ ഓണ്‍ ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുവാന്‍ വേണ്ടിയുള്ളതാണ്.
ചടങ്ങില്‍ നാഷണല്‍ ഇന്നവേറ്റീവ് ഫാര്‍മര്‍ അവാര്‍ഡ് ജേതാവ് എബി ബേബിയെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികവു പുലര്‍ത്തിയവരെ ആദരിച്ചു.
Discussion about this post