തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടര്‍ വാഹന വകുപ്പ് ചെക്ക്‌പോസ്റ്റുകളിലും ആര്‍.ടി ഓഫിസുകളിലും ഫാസ്ടാഗ് കൗണ്ടറുകള്‍ ആരംഭിക്കും. ഫാസ്ടാഗ് ഇല്ലാത്ത് വാഹനങ്ങള്‍ ടോള്‍ പണമായി നല്‍കുന്നത് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണു പുതിയ നടപടിയെക്കുറിച്ച് ആലോചിക്കുന്നത്. ഫാസ്ടാഗ് കൗണ്ടറിന് സൗകര്യമൊരുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി.
പെട്രോള്‍ പമ്പുകളിലും സംവിധാനം ഒരുക്കാന്‍ എണ്ണക്കമ്പനികളുമായി എന്‍എച്ച്എഐ ചര്‍ച്ച നടത്തുന്ന കാര്യവും ഊര്‍ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 30% വാഹനങ്ങള്‍ മാത്രമാണ് നിലവില്‍ ഫാസ്ടാഗ് ഘടിപ്പിച്ചിട്ടുള്ളത്.













