ടോക്കിയോ: ജപ്പാനില്‍ ചൈന സ്വദേശിയെ തൂക്കിലേറ്റി. മോഷണത്തിനിടെ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ വേയ് വേയ് എന്ന നാല്പതുകാരനെയാണ് ജപ്പാന് തൂക്കിലേറ്റിയത്. ജപ്പാന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു വിദേശിയെ രാജ്യത്ത് തൂക്കിലേറ്റുന്നത്. 2003-ല്‍ ജപ്പാനില്‍ ഭാഷാ പഠനത്തിനായി എത്തിയതാണ് വേയ് വേയ്.
വേയ് വേയും കൂട്ടുകാരും ചേര്‍ന്ന് 2003-ലാണ് 11 വയസുകാരനുള്‍പ്പെടെയുള്ള നാലംഗ കുടുംബത്തെ മോഷണത്തിനിടെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് 2007-ല്‍ ജപ്പാന് കോടതി വേയ്വേയ്യെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
Discussion about this post