മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകള്‍ക്കാണ് നിരോധനം എര്‍പ്പെടുത്തിയത്. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബേസുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകള്‍ നിരോധിക്കുകയും ചെയ്തു. പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്കിയ സംഘത്തില്‍പ്പെട്ട ഏഴ് നാവികസേന ഉദ്യോഗസ്ഥരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് എന്‍ഐഎയുടെ പ്രാഥമിക കണ്ടെത്തല്‍. ഇതിനു പിന്നാലെയാണ് നാവികസേനയില്‍ സോഷ്യല്‍ മീഡിയയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
Discussion about this post