തിരുവനന്തപുരം: കേരള നിയമ സഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് സമ്മേളനം ചേരുന്നത്. പട്ടികജാതി പട്ടികവര്‍ഗ സംവരണം പത്ത് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കുന്നതിന് കൂടി വേണ്ടിയാണ് സമ്മേളനം.
സര്‍വ്വകക്ഷി യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്
സംസ്ഥാന സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
നിയമ ഭേദഗതിക്ക് എതിരെ സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ പ്രമേയം കൊണ്ട് വരും. പൗരത്വ നിയമ ഭേദഗതി കേന്ദ്രം പിന്‍വലിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വരുന്ന പ്രമേയം.













