ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേനാ മേധാവിയായി ജനറല്‍ മനോജ് മുകുന്ദ് നരവാനെ ചുമതലയേറ്റു. കരസേനാ ആസ്ഥാനത്ത് നടന്ന ഔദ്യോഗിക ചടങ്ങില്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. കരസേനയുടെ 28-ാമത് തലവനാണ് ജനറല്‍ മനോജ് മുകുന്ദ് നരവാനെ.
കരസേന ഉപമേധാവിയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു നരവാനെ. കശ്മീരിലെ ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്. ധീരതയ്ക്കുള്ള അംഗീകാരമായി സേന പുരസ്‌കാരവും വിശിഷ്ഠ സേവാ പുരസ്‌കാരവും നേടിയിട്ടുണ്ട്. ശ്രീലങ്കയിലെ ഇന്ത്യന്‍ സൈനിക ദൗത്യത്തിന്റെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യന്‍ എംബസിയില്‍ ഡിഫന്‍സ് അറ്റാഷെയായും നരവാനെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.













Discussion about this post