തിരുവനന്തപുരം: പോലീസ് തലപ്പത്ത് സര്‍ക്കാര്‍ അഴിച്ചുപണി നടത്തി. തൃശൂര്‍ സിറ്റി പോലീസ് കമ്മീണറായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂരിലേക്കു മാറ്റി. പ്രതീഷ് കുമാറിനെ പോലീസ് ആസ്ഥാനത്തെ എസ്പിയായി നിയമിച്ചു. തിരുവനന്തപുരം ഡിസിപിയായ ആദിത്യ തൃശ്ശൂര്‍ എസ്പിയായും,നാരായണന്‍ ജി കൊല്ലം എസ്പിയായും മധു.പി.കെയെ ഇടുക്കി എസ്പിയായും നിയമിച്ചു.
ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി സക്കറിയ ജോര്‍ജിനെവനിതാ സെല്‍ എസ്പിയായും വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്ന കറുപ്പുസ്വാമി ആര്‍ തിരുവനന്തപുരം ഡിസിപിയായും നിയമിച്ചു. അനുൂപ് കുരുവിളയെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് ഡി ഐ ജിയായി നിയമിച്ചു. നീരജ് കുമാര്‍ ഗുപ്തയാണ് പോലീസ് അക്കാദമിയുടെ പുതിയ ഡി ഐ ജി.














Discussion about this post