കൊച്ചി: ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ഒന്അംപതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് ശബരിമല കര്‍മ്മ സമിതി. ഈ മാസം 13 മുതല്‍വാദം കേള്‍ക്കാന്‍ തീരുമാനിച്ചതു തന്നെ വളരെ സ്വാഗതാര്‍ഹമാണ്.
അടിയന്തിരമായി വിസ്താരം പൂര്‍ത്തിയാക്കി ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് ശബരിമല മാത്രമല്ല, എല്ലാ ക്ഷേത്രങ്ങളുടെയും ക്ഷേത്രാചാരങ്ങളുടെയും സമ്പൂര്‍ണ്ണ സംരക്ഷണത്തിന് അനുകൂലമായ ഒരു ചരിത്ര വിധി തന്നെ ഈ 9 അംഗ ഭരണഘടനാ ബഞ്ചില്‍ നിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കര്‍മ്മസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്‌ജെആര്‍ കുമാര്‍ പറഞ്ഞു.
Discussion about this post