സന്നിധാനം: മകരവിളക്ക് അടുക്കുമ്പോള്‍ സന്നിധാനത്ത് ഭക്തജന തിരക്ക്. ബുധനാഴ്ച പലപ്പോഴും ദര്‍ശനത്തിനായി എത്തുന്ന അയപ്പ ഭക്തരുടെ നീണ്ട നിര ശരംകുത്തിവരെ നീണ്ടു. പണിമുടക്ക് ദിനമായിരുന്നിട്ടുകൂടി വന്‍ തിരക്കാണ് സന്നിധാനത്തുണ്ടാകുന്നത്.
തിരക്ക് ഒഴിവാക്കി ഭക്തര്‍ക്ക് സുഗമ ദര്‍ശനം ഒരുക്കുന്നതിനായി ദര്‍ശനം കഴിഞ്ഞ ഭക്തരെ സന്നിധാനത്ത് ഏറെ നേരം തങ്ങാന്‍ അനുവദിക്കാതെ പമ്പയിലേക്ക് മടക്കി അയക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ വിവിധ ഭാഷകളില്‍ ഉച്ചഭാഷിണിയിലൂടെ നല്‍കുന്നുണ്ട്. പതിനെട്ടാംപടിയില്‍ തിരക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മിനിറ്റില്‍ എണ്‍പതിന് മുകളില്‍ ഭക്തരെ കടത്തിവിട്ടു.













