പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വഴിയില്‍ അട്ടത്തോട് താത്കാലിക പാലം മുതല്‍ തിരുവാഭരണ തറ വരെയും തിരുവാഭരണ തറ മുതല്‍ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വരെയുമുളള ഭാഗങ്ങളില്‍ തീര്‍ഥാടകരെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനും അപകടം ഒഴിവാക്കുന്നതിനും ബാരിക്കേഡുകള്‍ നിര്‍മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനു ജില്ലാ കളക്ടര്‍ പി. ബി നൂഹ് നിര്‍ദ്ദേശം നല്‍കി. വനം വകുപ്പിനും ശബരിമല വികസന പദ്ധതി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കുമാണു നിര്‍ദ്ദേശം നല്‍കിയത്.
മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളിലെയും തീര്‍ഥാടകര്‍ കൂട്ടം ചേരാന്‍ സാധ്യതയുളള സ്ഥലങ്ങളിലെയും മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു നീക്കണമെന്നു വനം വകുപ്പിനു നിര്‍ദ്ദേശം നല്‍കി. വനമേഖലയിലെ മകരജ്യോതി ദര്‍ശിക്കുന്ന സ്ഥലങ്ങളിലും ഇടത്താവളങ്ങളിലും ഫോറസ്റ്റ് ഗാര്‍ഡുമാരെ നിയോഗിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
Discussion about this post