ദില്ലി: ജമ്മു കാശ്മീരില്‍ ബ്രോഡ്ബാന്റ്, മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു. സുപ്രീം കോടതി നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കാന്‍ നല്‍കിയ സമയം വെള്ളിയാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. കാശ്മീര്‍ താഴ്വരയില്‍ ആശുപത്രി, ബാങ്കിങ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്കുള്ള ഇന്റര്‍നെറ്റ് സേവനമാണ് ലഭ്യമാക്കിയത്. ടൂറിസം സുഗമമാക്കുന്നതിനായി ഹോട്ടലുകള്‍ക്കും യാത്രാ സ്ഥാപനങ്ങള്‍ക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് നല്‍കി. അതേസമയം സാമൂഹ്യ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരും. താഴ്‌വരയില്‍ 400 ഇന്റര്‍നെറ്റ് കിയോസ്‌കുകള്‍ സ്ഥാപിക്കും.













