ശബരിമല: ഒരു തീര്‍ഥാടന കാലം പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട നാളെ രാവിലെ 6ന് അടയ്ക്കും. ഇന്ന് രാത്രി 9.30 വരെയെ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കു.
തീര്‍ഥാടകര്‍ക്ക് പമ്പയില്‍നിന്നു സന്നിധാനത്തേക്ക് ഇന്ന് വൈകിട്ട് 6 വരെ പ്രവേശനമുള്ളൂ. അത്താഴ പൂജയോടെ അയ്യപ്പന്മാരുടെ ദര്‍ശനം പൂര്‍ത്തിയാകും. തുടര്‍ന്ന് രാത്രി 10ന് മാളികപ്പുറത്ത് ഗുരുതി നടക്കും.
നാളെ പുലര്‍ച്ചെ 3 മണിക്ക് നട തുറക്കും. നാളെ രാജപ്രതിനിധിക്കു മാത്രമേ ദര്‍ശനമുള്ളൂ. അതുകഴിഞ്ഞ് ഹരിവരാസനം പാടി നട അടയ്ക്കും.
Discussion about this post