ന്യൂഡല്‍ഹി: ചൈനയില്‍ കുടുങ്ങിയ ഇന്ത്യന്‍ സംഘത്തെ തിരികെ ഡല്‍ഹിയിലെത്തിച്ചു. 42 മലയാളികളടക്കം 324 അംഗ സംഘത്തെയാണ് രാവിലെ ഡല്‍ഹിയിലെത്തിച്ചത്. ചൈനയിലെ വുഹാനില്‍ നിന്ന് ഇവരെ തിരികെ എത്തിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്നലെയാണ് ചൈനയിലേക്ക് തിരിച്ചത്.
234 പുരുഷന്‍മാരും 90 സ്ത്രീകളുമടങ്ങുന്നതാണ് സംഘം. 211 പേര്‍ വിദ്യാര്‍ത്ഥികളും 8 കുട്ടികളുമാണ് സംഘത്തിള്ളത്. ഒപ്പം 8 കുടുംബവും സംഘത്തിലുണ്ട്. ആന്ധ്രാ പ്രദേശില്‍ നിന്നുള്ളവരാണ് കൂടുതല്‍. 56 പേരാണ് ആന്ധ്രയില്‍ നിന്നുള്ളത്. 53 തമിഴ് നാട്ടില്‍ നിന്നുള്ളവരും സംഘത്തിലുണ്ട്.













Discussion about this post