ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിംഗ് നിയമത്തില്‍ വരുത്തിയ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ബില്ല് പാര്‍ലമെന്റില്‍ ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കും. സഹകരണബാങ്കുകളില്‍ ദുര്‍ബലമായവയെ ഏറ്റെടുക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കുന്നതാണ് പുതിയ നിയമ ഭേദഗതി.
പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. രാജ്യത്ത് 1540 സഹകരണബാങ്കുകളാണ് ഉള്ളത്. നിയമം ഭേദഗതി ചെയ്യുന്നതിലൂടെ സഹകരണബാങ്കില്‍ നടക്കുന്ന പണമിടപാടുകളും ഭരണപരമായ കാര്യങ്ങളും റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാകും.
Discussion about this post