ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് ജയന്തി നടരാജനാണ് പരിസ്ഥിതി വകുപ്പില്‍ ചുമതലയേറ്റത്. വീരപ്പ മൊയ്‌ലിയില്‍ നിന്നും നിയമവകുപ്പ് എടുത്ത് മാറ്റി സല്‍മാന്‍ ഖുര്‍ഷിദിനെ നിയമവകുപ്പ് മന്ത്രിയുമാക്കിയിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസിലെ ദിനേശ് ചധുര്‍വേദിയെ റയില്‍വേ മന്ത്രിയാക്കിയിട്ടുണ്ട്. ധനകാര്യം, പ്രതിരോധം, ആഭ്യന്തരം, വിദേശകാര്യം എന്നീ വകുപ്പുകള്‍ക്ക് മാറ്റമില്ല. വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന് മാനവവിഭവ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. ബി.കെ. ഹാന്‍ഡിക്, ഡോ. എം.എസ് ഗില്‍, മുരളി ദേവ്‌റ, കാന്തിലാല്‍ ബുറിയ, എ.സായി പ്രതാപ്, അരുണ്‍ എസ്. യാദവ് എന്നിവര്‍ക്കാണ് മന്ത്രി സ്ഥാനം നഷ്ടമായത്. ദയാനിധി മാരന്‍ നേരത്തെ രാജിവെച്ചിരുന്നു.
നാല് ക്യാബിനറ്റ് മന്ത്രിമാരും നാല് സ്വതന്ത്രചുമതലയുള്ള സഹമന്ത്രിമാരും അഞ്ച് സഹമന്ത്രിമാരുമടക്കം 13 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഇതില്‍ എട്ട് പുതുമുഖങ്ങളുമുണ്ട്. പുതിയ മന്ത്രിമാര്‍ ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് സ്ഥാനമേല്‍ക്കും.
മന്ത്രിമാര്‍ വകുപ്പുകള്‍ എന്നീക്രമത്തില്‍ : ശ്രീകാന്ത് ജെന (സ്റ്റാറ്റിസ്റ്റിക്‌സ് , വളം- രാസവസ്തു), ജയന്തി നടരാജന്‍ (വനം പരിസ്ഥിതി വകുപ്പ്), പബന്‍ സിങ് ഗഗോവര്‍ (വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍), ഗുരുദാസ് കമ്മത്ത് (കുടിവെള്ളം, മാലിന്യ നിര്‍മാര്‍ജ്ജനം) എന്നിവരാണ് സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാര്‍.
ചരണ്‍ദാസ് മഹന്ദ് ( കൃഷി, ഭക്ഷ്യസംസ്‌കരണം), ജിതേന്ദ്ര സിംഗ് (ആഭ്യന്തരം), മിലിന്ദ് ദേവ്‌റ (വാര്‍ത്താവിനിമയം, ഐ.ടി), സുദീപ് ബന്ദോബാദ്ധ്യ ( ആരോഗ്യം, കുടുംബക്ഷേമം), രാജീവ് ശുക്ല (പാര്‍ലമെന്ററി അഫയേഴ്‌സ്) എന്നിവരാണ് സഹമന്ത്രിമാര്‍.
വിലാസ് റാവു ദേശ്മുഖ് (സയന്‍സ് ആന്‍ഡ് ടെക്‌നോളജി), വീരപ്പ മൊയ്‌ലി (കോര്‍പ്പറേറ്റ് അഫയേഴ്‌സ്), ആനന്ദ് ശര്‍മ (കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ടെക്‌സ്‌റ്റൈല്‍), പവന്‍ കുമാര്‍ (ബന്‍സല്‍- പാര്‍ലമെന്ററി അഫയേഴ്‌സ്) സല്‍മാന്‍ ഖുര്‍ഷിദ് (നിയമം, ന്യൂനപക്ഷകാര്യം) എന്നിവരാണ് വകുപ്പുകളില്‍ മാറ്റം വന്ന കേന്ദ്രമന്ത്രിമാര്‍.
സഹമന്ത്രിമാരായ ഇ. അഹമ്മദ് (വിദേശകാര്യം, മാനവവിഭവശേഷി വികസനം), വി.നാരായണ സ്വാമി (പ്രധാനമന്ത്രിയുടെ ഓഫിസ്, പേഴ്‌സണല്‍), ഹരിഷ് റാവത്ത് (കൃഷി, ഭക്ഷ്യസംസ്‌കരണം),
മുകുല്‍ റോയ് (കപ്പല്‍ ഗതാഗതം), അശ്വനി കുമാര്‍ (പ്ലാനിങ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി) എന്നിവരുടെ വകുപ്പുകളിലും മാറ്റം വന്നിട്ടുണ്ട്.
Discussion about this post