അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം അമേരിക്കന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമസ്‌തേ ട്രംപ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇന്ത്യ അമേരിക്ക ബന്ധം എല്ലാക്കാലവും നിലനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിന്റെ സ്വാഗതമാണ് നിങ്ങളിവിടെ കാണുന്നതെങ്കിലും ഇത് മുഴുവന്‍ ഇന്ത്യയുടേയും സ്വാഗതമാണെന്ന് പ്രധാനമന്ത്രി മോദി ട്രംപിനെ സ്വാഗതം ചെയ്തു കൊണ്ട് പറഞ്ഞു.













