ലക്നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തന്റെ ട്രസ്റ്റില്‍ നിന്ന് ഒരു കോടി രൂപ സംഭവനയായി നല്‍കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. അയോധ്യ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുമായുള്ള സഖ്യം മാത്രമാണ് താന്‍ വിച്ഛേദിച്ചതെന്നും ഹിന്ദുത്വം ഒരിക്കലും തനിക്ക് ഉപേക്ഷിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ ആരതി പ്രാര്‍ഥനയില്‍ പങ്കെടുക്കാനാണ് എത്തിയത്. എന്നാല്‍ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി അതില്‍ നിന്നു പിന്‍മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.













