ബെംഗളൂരു: കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ കര്‍ണാടക പി.സി.സി. അധ്യക്ഷനാവും. ഈശ്വര്‍ ഖാന്ദ്രെ, സതീഷ് ജാര്‍ക്കിഹോളി, സലീം അഹമ്മദ് എന്നിവരെ പി.സി.സി. വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടരും. അജയ് സിങായിരിക്കും നിയമസഭയിലെ ചീഫ് വിപ്പ്.
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇതു സംബന്ധിച്ച പത്രക്കുറിപ്പ് പുറത്തിറക്കിയത്.













