തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ കൊള്ളയടിയ്‌ക്കുന്ന അന്യ സംസ്ഥാന ലോട്ടറി മാഫിയകള്‍ക്ക് ഒത്താശ ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന് മന്ത്രി തോമസ് ഐസക് ആവര്‍ത്തിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അധികാരം കൈയ്യാളുമ്പോള്‍ യുഡിഎഫ് കുറ്റപ്പെടുത്തുന്നത് സംസ്ഥാനത്തെയാണ്. ലോട്ടറി ചട്ടങ്ങള്‍ ജനവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് കേന്ദ്രത്തെ പോയി അറിയിക്കണം.
സമാന നിയമങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ലോട്ടിയുടെ കാര്യത്തില്‍ സംസ്ഥാനത്തിന് അധികാരം നല്‍കാതിരിയ്‌ക്കുന്നത് എന്തുകൊണ് ടാണെന്ന് വ്യക്തമാക്കണം. സംസ്ഥാനത്തിന് അധികാരം നല്‍കിയാല്‍ ലോട്ടറി മാഫിയയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കാണിച്ചുകൊടുക്കാമെന്നും ഐസക് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ആരോപണവിധേയനായ ജോണ്‍ കെന്നഡിയെ സിക്കിം ലോട്ടറി പ്രൊമോട്ടറായി അംഗീകരിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. കുറ്റക്കാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തി രജിസ്‌ട്രേഷന്‍ റദ്ദുചെയ്യുകയാണ് ഈ സര്‍ക്കാര്‍ ചെയ്‌തത്. ഐസക് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ ദുര്‍വ്യാഖ്യാനം ചെയ്‌ത് പോപ്പുലര്‍ഫ്രണ്‌ടിനെ ന്യായീകരിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാനാണ് പോപ്പുലര്‍ഫ്രണ്‌ട് ശ്രമിക്കുന്നത്. എന്‍ഡിഎഫിനെ പിന്തുണയ്‌ക്കുന്ന മുസ്ലീംലീഗിന്റെ സമീപനം ദൂരവ്യാപകമായ പ്രത്യാഖാതങ്ങളുണ്‌ടാക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
Discussion about this post