ന്യൂഡല്‍ഹി: നിര്‍ഭയകേസ് പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കിയതോടെ രാജ്യത്ത് നീതി നടപ്പിലായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ അഭിമാനവും സുരക്ഷയും ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും നമ്മുടെ സ്ത്രീകളുടെ ശക്തി തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നല്കുന്ന ഒരു രാഷ്ട്രം നാം കെട്ടിപ്പടുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
നീതി വൈകിയെങ്കിലും അത് നടപ്പായെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. നിര്‍ഭയാ കേസ് വിധിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കും, നിയമത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് കരുതുന്നവര്‍ക്കും നിര്‍ഭയ കേസ് വലിയൊരു പാഠമാണെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
Discussion about this post