തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച 28 പേര്‍ക്ക് കൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 91 ആയി.
തിങ്കളാഴ്ച സ്ഥിരീകരിച്ചതില്‍ 19 പേര്‍ കാസര്‍കോട്ടും, അഞ്ചുപേര്‍ കണ്ണൂരും, രണ്ടുപേര്‍ എറണാകുളത്തും ഒരാള്‍ വീതം പത്തനംതിട്ടയിലും തൃശൂരുമാണ്. പുതുതായി സ്ഥിരീകരിച്ചവരില്‍ 25 പേരും ദുബായില്‍ നിന്ന് എത്തിയവരാണ്. സംസ്ഥാനത്ത് 64320 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 63937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രികളിലുമാണ്. തിങ്കളാഴ്ച 122 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ രോഗം പൂര്‍ണമായി മാറി വീട്ടിലേക്ക് പോയിട്ടുണ്ട്.














Discussion about this post