ശ്രീഹരിക്കോട്ട: വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 12 ഇന്ന് വിജയകമായി വിക്ഷേപിച്ചു. വൈകിട്ട് 4.48ന് ആന്ധ്രയിലെ ശ്രിഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. 1410 കിലോ ഭാരമുളള ജി. സാറ്റ് 12 ഉപഗ്രഹത്തില്‍ വാര്‍ത്താവിനിമയത്തിനുള്ള 12 സി. ബാന്‍ഡ് ട്രാന്‍സ്‌പോണ്ടറുകളാണ് ഘടിപ്പിച്ചരിക്കുന്നത്. ടെലി മെഡിസിന്‍, ടെലി എഡ്യുക്കേഷന്‍ , റേഡിയോ പ്രക്ഷേപണം എന്നീ മേഖലകളിലാണ് പ്രധാനമായും ഈ ട്രാന്‍സ്‌പോണ്ടറുകള്‍ ഉപയോഗപ്പെടുത്തുക. സാധാരണ പി.എസ്.എല്‍.വി.യേക്കാള്‍ കൂടുതല്‍ ശേഷിയുള്ള പി.എസ്.എല്‍.വി. എക്‌സ്.എല്‍. റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്.
പി.എസ്.എല്‍.വി. എക്‌സ്. എല്ലിന്റെയും ജി. സാറ്റ് 12 ന്റെയും നിര്‍മാണത്തിന് 200 കോടിയോളം രൂപയാണ് നിര്‍മാണച്ചെലവ് കണക്കാക്കുന്നത്.
2002ല്‍ കല്‍പ്പന1 നു ശേഷം ഇത് രണ്ടാം തവണയാണ് പി.എസ്.എല്‍.വി.യില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. ആദ്യം 284 21000 കിലോമീറ്റര്‍ വരുന്ന ഭ്രമണപഥത്തിലാണ് റോക്കറ്റ് ഉപഗ്രഹത്തെ എത്തിച്ചത്. തുടര്‍ന്ന് ലിക്വിഡ് അപ്പോജി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് 36,000 കിലോമീറ്റര്‍ വരുന്ന ഭൂസ്ഥിര ഭ്രമണപഥത്തിലെത്തിച്ചു. വാര്‍ത്താ വിനിമയ ഉപഗ്രഹ വിക്ഷേപണത്തില്‍ രണ്ടുഘട്ടങ്ങളിലായി ഭ്രമണപഥം ഉയര്‍ത്തുന്നത് ഇത് ആദ്യമായാണ്.
പി.എസ്.എല്‍.വി. സി 17 റോക്കറ്റിന്റെ നിരീക്ഷണത്തിനും ഇതിന്റെ നിയന്ത്രണത്തിനുമായി ഐ.എസ്.ആര്‍.ഒ. സ്വന്തമായി വികസിപ്പിച്ച കമ്പ്യൂട്ടറുകളും പ്രോസസറുകളുമാണ് ഉപയോഗിച്ചത്.
Discussion about this post