കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊതുമാപ്പ് ഏപ്രില്‍ ഒന്നു മുതല്‍ 30 വരെ നടപ്പാക്കും. ഈ കാലയളവില്‍ താമസ കുടിയേറ്റ നിയമം ലംഘിച്ചവര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള അവസരം പ്രയോജനപ്പെടുത്തുന്നവരുടെ യാത്രാ ചെലവ് കുവൈത്ത് സര്‍ക്കാര്‍ വഹിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിയമ ലംഘകര്‍ ഹാജരേകേണ്ട തിയ്യതിയും സ്ഥലവും പുറത്ത് വിട്ടിട്ടുണ്ട്. ഏപ്രല്‍ 11 മുതല്‍ 15 വരെയാണ് ഇന്ത്യക്കാര്‍ ഹാജരാകേണ്ടത്. പുരുഷന്മാര്‍ ഫര്‍വാനിയ ബ്‌ളോക്ക് ഒന്നിലെ അല്‍ മുത്തന്ന ബോയ്‌സ് സ്‌കൂളിലും, സ്ത്രീകള്‍ ഫര്‍വാനിയ ബ്ലോക് ഒന്നിലെ ഗേള്‍സ് സ്‌കൂളിലും ഹാജരാകണം.













