തിരുവനന്തപുരം: കോവിഡ് വൈറസ് ബാധ സംബന്ധിച്ച പരിശോധനയ്ക്കുള്ള റാപ്പിഡ് ടെസ്റ്റ് ഇന്നു മുതല്‍ ആരംംഭിക്കും. തലസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ച പോത്തന്‍കോട്ടാണ് ആദ്യ റാപ്പിഡ് ടെസ്റ്റ് നടത്തുക. കേരളത്തില്‍ റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകള്‍ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 1,000 കിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ എത്തിച്ചിട്ടുള്ളത്. റാപ്പിഡ് ടെസ്റ്റിലൂടെ രണ്ടര മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം അറിയാനാകും. നിലവില്‍ ഏഴു മണിക്കൂര്‍ കൊണ്ട് ഫലം ലഭിക്കുന്ന സ്ഥാനത്താണിത്.













