ന്യൂയോര്‍ക്ക്: മനുഷ്യന് പിന്നാലെ മൃഗങ്ങളിലും കോവിഡ്-19 സ്ഥിരീകരിച്ചു. അമേരിക്കയിലെ മൃഗശാലയിലുള്ള കടുവയ്ക്കാണ് കോവിഡ്-19 കണ്ടെത്തിയത്. ബ്രോണ്‍ക്‌സ് മൃഗശാലയിലുള്ള നാലുവയസ് പ്രായമായ കടുവയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ ഇത്തരത്തില്‍ മൃഗങ്ങളിലേക്ക് വൈറസ് പടര്‍ന്ന ആദ്യത്തെ സംഭവമാണ് ഇത്. മൃഗശാലയിലെ നാല് കടുവകള്‍ക്കും പുള്ളിപ്പുലികള്‍ക്കും ചീറ്റകള്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. എന്നാല്‍ ഇവയ്ക്ക് രോഗമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. മൃഗശാല സൂക്ഷിപ്പുകാരനില്‍ നിന്നാണ് കടുവയ്ക്ക് വൈറസ് ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ അമേരിക്കയില്‍ വൈറസ് വ്യാപനത്തിന് കാരണമായി കണക്കാക്കുന്നത് മൃഗങ്ങളെയല്ലെന്നാണ് റിപ്പോര്‍ട്ട്. രോഗബാധിതരായ മൃഗങ്ങള്‍ ആരോഗ്യവാന്‍മാരാണ്. അതേസമയം അമേരിക്കയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 3,36,830 ആയി. 9,618 പേരാണ് ഇവിടെ രോഗം ബാധിച്ച് മരിച്ചത്.













