Thursday, June 18, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home ദേശീയം

ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍: ശനിയാഴ്ച നിര്‍ണായക യോഗം

by Punnyabhumi Desk
Apr 8, 2020, 10:05 pm IST
in ദേശീയം

ന്യൂഡല്‍ഹി: നിരവധി സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിനു പിന്നാലെ കോവിഡ് പ്രതിരോധത്തിനുള്ള 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. മാര്‍ച്ച് 24ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലാവധി ഏപ്രില്‍ 14നാണ് പൂര്‍ത്തിയാകുന്നത്. എന്നാല്‍, കോവിഡ് വ്യാപനത്തില്‍ വ്യക്തമായ കുറവ് കാണാത്തതും പുതിയ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുന്നതുമായ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങളും ആരോഗ്യരംഗത്തെ വിദഗ്ധരും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടക്കുകയും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ച പതിനൊന്നംഗ ഉന്നതാധികാര സമിതിക്കുമുള്ളത്. ഏപ്രില്‍ 14നുശേഷം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ഇളവ് വരുത്തിയാല്‍ പോലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകതന്നെ ചെയ്യുമെന്നാണ് ഈ സമിതിയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. എന്നാല്‍, ലോക്ക് ഡൗണ്‍ തുടരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമാണു കേന്ദ്ര ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ചൊവ്വാഴ്ച ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കിയത്. ഘട്ടംഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കുമോ എന്ന ചോദ്യവും അദ്ദേഹം നിരാകരിച്ചു. ലോക്ക് ഡൗണ്‍ സംബന്ധിച്ച അന്തിമ തീരുമാനം ഈ ആഴ്ച അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിക്കും. പൊതുഗതാഗതം നിയന്ത്രിക്കുമെന്നും ഇക്കാര്യം രാഷ്ട്രീയമായല്ല വിദഗ്ധരുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ShareTweetSend

Related News

ദേശീയം

മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശീയം

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ദേശീയം

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

Discussion about this post

പുതിയ വാർത്തകൾ

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുമായ ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര: നാളെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies