തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് വിവരംലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ രക്തദാനത്തിന് സന്നദ്ധരായവര്‍ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മൊബൈല്‍ യൂണിറ്റ് വഴി രക്തം സ്വീകരിക്കാന്‍ അവസരം ഒരുക്കും. രക്തദാനസേനാ സംഘടനകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കണ്ണട ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം ഇളവ് നല്‍കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.














Discussion about this post