തിരുവനന്തപുരം: അടച്ചുപൂട്ടല്‍ നീട്ടിയ സാഹചര്യത്തില്‍ നാളെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുന്നതുവരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുന്ന മുറയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയിട്ടുണ്ട്. ഈ മാസം 20 ക4ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി തന്നെ അറിയിച്ചത്.
അതേസമയം, ലോക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ തീരുമാനം നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിലെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ പ്രതികരിച്ചു. സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. വിഷു ദിനത്തിലെ ആഘോഷങ്ങള്‍ ജനങ്ങള്‍ പരിമിതപ്പെടുത്തണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.














Discussion about this post