ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിംഗ് ബിസ്ത് നിര്യാതനായി. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്നു ഏറെനാളായി ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെ 10.44നായിരുന്നു അന്ത്യം. ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ ഫോറസ്റ്റ് റേഞ്ചര്‍ ആയിരുന്നു അദ്ദേഹം. ആനന്ദിന്റെ ഏഴുമക്കളില്‍ രണ്ടാമത്തെ മകനാണ് യോഗി ആദിത്യനാഥ്.
Discussion about this post