മുംബൈ: മുംബൈയിലെ സ്‌ഫോടനപരമ്പരയ്ക്ക് ഉത്തരവാദിയായ വ്യക്തിയുടെ രേഖാചിത്രം മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് പുറത്തുവിട്ടു. ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. സ്‌ഫോടനങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന വിവിധ ഏജന്‍സികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ ചിത്രം അയച്ചുകൊടുത്തിട്ടുണ്ട്. എന്നാലിത് ജനങ്ങള്‍ക്കായി പരസ്യമാക്കാതെ പോലീസിന് സ്ഥിരമായി വിവരങ്ങള്‍ നല്‍കുന്നവരെയും ഈ രേഖാചിത്രം പ്രദര്‍ശിപ്പിക്കും.
സംഭവത്തെ കുറിച്ച് മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എ.ടി.എസ്. മേധാവി രാകേഷ് മരിയ അറിയിച്ചു.
Discussion about this post