തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയെങ്കിലും പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇന്നലെ വിലക്ക് മറി കടന്ന് പൊതു നിരത്തില്‍ നിരവധി പേര്‍ ഇറങ്ങിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിശോധന കര്‍ശനമാക്കും.
ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയ സ്ഥലങ്ങളില്‍ പൊതുജനം കൂടുതലായി ഇന്നലെ നിരത്തുകളിലേക്ക് ഇറങ്ങിയിരുന്നു. ഒറ്റ ഇരട്ടയക്ക വാഹന നിയന്ത്രണങ്ങള്‍ പോലും മറി കടന്നാണ് ഇന്നലെ ജനങ്ങള്‍ പുറത്തിറങ്ങിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇളവുകള്‍ നല്‍കിയ ജില്ലകളിലെ ഹോട്ട് സ്‌പോട്ടുകളായ പ്രദേശങ്ങളിലേക്ക് അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കു. തിരുവനന്തപുരം നഗരസഭ ജില്ല ഹോട്ട് സ്‌പോട്ട് ആയതിനാല്‍ നഗരസഭ പരിധിയിലേക്കുള്ള റോഡുകള്‍ ഭാഗികമായി അടച്ചിടും. ഗ്രാമ പ്രദേശങ്ങളിലും അത്യാവശ്യങ്ങള്‍ക്ക് മാത്രമെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ അറിയിച്ചു. വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെമാത്രം ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 2231 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2297 പേരെ അറസ്റ്റ് ചെയ്യുകയും 1784 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കേരളത്തില്‍ രോഗ ബാധിതതരുടെ എണ്ണം കുറഞ്ഞു വരികയാണെങ്കിലും ജാഗ്രത തുടരാന്‍ തന്നെയാണ് തീരുമാനം.














Discussion about this post