ബംഗളൂരു: കര്‍ണാടകയിലെ കോവിഡ് രോഗികള്‍ക്ക് റോബോട്ടാണ് മരുന്നും ഭക്ഷണവും നല്‍കുന്നത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഇത് നടപ്പാക്കിയത്. നഴ്‌സിംഗ് സ്റ്റാഫിനോ മറ്റ് ബന്ധപ്പെട്ട ജീവനക്കാര്‍ക്കോ രോഗബാധ വരുന്നത് തടയുക ലക്ഷ്യമിട്ടാണ് റോബോട്ടുകളെ വിന്യസിക്കുന്നത്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്നതാണിത്. വിജയകരമായാല്‍ പകര്‍ച്ചവ്യാധിരോഗികളുടെ വാര്‍ഡില്‍ വ്യാപകമായി ഉപയോഗിക്കുവാനാണ് തീരുമാനം.
Discussion about this post