ന്യൂഡല്‍ഹി: കൊറോണ വൈറസ് മഹാമാരിക്കെതിരായ യുദ്ധം രാജ്യത്ത് ജനകീയ മുന്നേറ്റമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ പരസ്പരം സഹായിക്കുന്നതരത്തിലേക്ക് ഉയരുകയും ചെയ്തെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ നയിക്കുന്ന വൈറസിനെതിരായ പോരാട്ടം ഭാവിയില്‍ ചര്‍ച്ച ചെയ്യപ്പെടും. ഈ താഗ്യത്തിന് 130 കോടി ജനങ്ങളെ നമിക്കുകയാണെന്നും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാതിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡ് തന്റെ പ്രദേശത്ത് വരില്ലെന്ന് ആരും കരുതരുത്. എല്ലാവര്ക്കും ജാഗ്രത വേണം. ലോകം നമ്മെ പഠിപ്പിക്കുന്നത് ഇതാണെന്നും മോദി പറഞ്ഞു. എല്ലാവരും മാസ്ക് ധരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പൊതുസ്ഥലങ്ങളില്‍ തുപ്പരുത്. ഈ ശീലം എന്നന്നേക്കുമായി ഉപേക്ഷിക്കണം. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഒറ്റക്കെട്ടാണ്. കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റ ടീമായി പ്രവര്‍ത്തിക്കുന്നു.
കോവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനപങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ചിന്താരീതിക്ക് മാറ്റം വന്നു. പോലീസുമായുള്ള അകലം കുറഞ്ഞു. റംസാന് സമയത്ത് ലോകം കോവിഡ് മുക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post