ബെയ്ജിങ്: ചൈനയിലെ ഏറ്റവും വലിയ വ്യാവസായിക നഗരങ്ങളിലൊന്നായ വുഹാന്‍ നഗരത്തിലെ അവസാന രോഗിയും അസുഖംഭേദമായി വീട്ടിലേക്ക് മടങ്ങി. ഇതോടെ കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാന്‍ നഗരം കോവിഡ് മുക്തമായതായി ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ചയാണ് അവസാന രോഗി ആശുപത്രി വിട്ടത്. ശനിയാഴ്ച നഗരത്തില്‍ പുതിയ വൈറസ് ബാധയോ മരണമോ റിപ്പോര്‍ട്ടുചെയ്തില്ല.
ഏപ്രില്‍ എട്ടിനാണ് 76 ദിവസം അടച്ചിട്ടിരുന്ന നഗരം തുറന്നത്. നഗരം ഇപ്പോഴും പൂര്‍ണമായും സാധാരണനിലയിലെത്തിയിട്ടില്ല. വൈറസ് തിരിച്ചുവരാന്‍ സാധ്യതയുള്ളതായി ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്.
2019 ഡിസംബറിലാണ് ഇവിടെ മാംസമാര്‍ക്കറ്റില്‍നിന്ന് ആദ്യത്തെ വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്തത്്.
Discussion about this post