മുംബൈ: ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 29,000 പിന്നിട്ടു. 29,435 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 1,543 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് 934 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. 24 മണിക്കൂറിനിടെ 62 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ കോവിഡ് വൈറസ് അനിയന്ത്രിതമായി പടരുകയാണ്. ഇവിടെ 8,590 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. സംസ്ഥാനത്തെ മരണ സംഖ്യ 369 ആയി. മുംബൈയില്‍ മാത്രം 5,776 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ 219 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അതേസമയം, ഇന്ന് കോവിഡ് ബാധിച്ച് കോട്ടയം സ്വദേശികളായ രണ്ട് വിദേശ മലയാളികള്‍ മരിച്ചു. കോട്ടയം സ്വദേശി സെബാസ്റ്റ്യന്‍ വല്ലാത്തറക്കല്‍ അമേരിക്കയിലും വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ ലണ്ടനിലുമാണ് മരിച്ചത്.













Discussion about this post