തിരുവനന്തപുരം: പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നവമാദ്ധ്യമങ്ങള്‍ വഴി ഇതിനായുള്ള വ്യാപക പ്രചാരണം ആരംഭിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമ പ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുമെന്നും ഡിജിപി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഉത്തരവിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വയനാട്ടില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്‌ക്ക് ധരിക്കാതെ പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ 5000 രൂപ പിഴ ചുമത്തുമെന്ന് വയനാട് അധികൃതര്‍ അറിയിച്ചു. മാസ്‌ക്കുകള്‍ ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Discussion about this post