തിരുവനന്തപുരം: തരിശുഭൂമിയിലെ കൃഷി മിഷനെക്കുറിച്ച് മുഖ്യമന്ത്രി ആഹ്വനം ചെയ്തതിനെ തുടര്‍ന്ന് ജനകീയ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കുകയാണ് കൃഷിവകുപ്പ്. ഒരു ജനകീയ കൂട്ടായ്മയിലൂടെ പ്രത്യേകിച്ച് യുവജനങ്ങളുടെ പങ്കാളിത്തേതാടെ വിവിധ കര്‍മ്മ പദ്ധതികള്‍ സംസ്ഥാന കൃഷിവകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും.
നെല്ല്, പഴം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയില്‍ ഉത്പാദന വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്. ലോക്ക് ഡൗണിനു ശേഷം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തതയും ലക്ഷ്യമിട്ടു കൊണ്ടുള്ള കര്‍മ്മപദ്ധതികളാണ് വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. 25000 ഹെക്ടര്‍ തരിശുഭൂമി കൃഷി യോഗ്യമാക്കുകയാണ് പ്രഥമ ലക്ഷ്യം.
സംസ്ഥാന കൃഷിവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജലസേചന വകുപ്പ്, സഹകരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ഏകോപനം പദ്ധതി നടത്തിപ്പില്‍ ഉണ്ടാകും.
ഈ പദ്ധതിയുടെ ഭാഗമായി തരിശുഭൂമി ഏറ്റെടുത്ത് പുതുതായി കൃഷിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍, വിദേശത്തു നിന്നും മടങ്ങിയെത്തിയവര്‍, കുടുംബശ്രീ യൂണിറ്റുകള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍. കര്‍ഷകന്റെ പേര്, മേല്‍വിലാസം, കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിളകള്‍ സ്ഥലത്തിന്റെ വിസ്തൃതി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അതാത് ജില്ലകളില്‍ താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടണം. തരിശുഭൂമി കൈവശമുള്ള സ്ഥലം ഉടമകളും ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള ഈ പ്രത്യേകം സെല്ലില്‍ വിവരം അറിയിക്കണം.
ജില്ല, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്ന ക്രമത്തില്‍:
തിരുവനന്തപുരം, 9562624024, [email protected],
കൊല്ലം, 8301912854, [email protected],
പത്തനംതിട്ട, 7994875015, [email protected],
ആലപ്പുഴ, 8129667785, [email protected],
കോട്ടയം, 7510874940, [email protected],
എറണാകുളം, 9847195495, [email protected],
തൃശൂര്‍, 7025485798, [email protected],
ഇടുക്കി, 8301823591, [email protected],
മലപ്പുറം, 9447389275, [email protected],
പാലക്കാട്, 9605878418, [email protected],
കോഴിക്കോട് , 9048329423, [email protected],
വയനാട്, 9747096890, [email protected],
കണ്ണൂര്‍, 7907024021, [email protected],
കാസര്‍ഗോഡ് 946725314, [email protected].
Discussion about this post