തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതല്‍ ബാധിച്ച വിദ്യാഭ്യാസ മേഖല ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്.
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ബിരുദ, ബിരുദാനന്തര പാഠഭാഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. 450ഓളം പേപ്പറുകളുടെ ഉള്ളടക്ക മോഡ്യൂള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പിഡിഎഫ്, പിപിടി, വീഡിയോ ഫോര്‍മാറ്റുകളിലാണ് ഇവ ലഭ്യമാക്കുന്നത്. കൂടുതല്‍ വിഷയങ്ങള്‍ താമസിക്കാതെ അപ്ലോഡ് ചെയ്യും.
2018-19 അക്കാദമിക് വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് തുകയായ 3.35 കോടി രൂപ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്.
Discussion about this post