കൊല്‍ക്കത്ത: 1962 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്ടന്‍ ചുനി ഗോസ്വാമി (82) അന്തരിച്ചു. ഇന്നലെ കൊല്‍ക്കത്തയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
1960ലെ റോം ഒളിമ്പിക്‌സിലടക്കം 50 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞു. അഞ്ച് സീസണുകളില്‍ ബഗാന്റെ ക്യാപ്ടനായിരുന്നു.
1962ല്‍ ഏഷ്യയിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ക്കുള്ള പുരസ്‌കാരം നേടി. 1963ല്‍ അര്‍ജുന അവാര്‍ഡും 1983ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു. 2005ല്‍ മോഹന്‍ ബഗാന്‍ രത്‌ന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Discussion about this post